തറവാട്
ഈ പനിച്ചൂടിൽ തിളയ്ക്കുമൊരു
ഓർമ്മയിലെ കടിഞ്ഞാണില്ലാത്ത യാത്ര
പാടത്തെ കൊയ്ത്ത് പാട്ടും , പതിരു പാറ്റും
ചെറുമികിടാങ്ങളും ,
അധ്വാനത്തിൻ ചിറകു മുളയ്ക്കുമൊരു
വിയർപ്പിൻ ചുടുചാലും , ഓർമ്മയിലൊരു
നൂറുമേനി വിളവിൻ പ്രതീതി.
നാട്ടുമാവിലെ കണ്ണിമാങ്ങതൻ പുളിപ്പ്
കണ്ണിലൊരു കുട്ടിത്തത്തിൻ മണം ചേറ്റി.
മുറച്ചെറുക്കന്റെ കുസൃതിയിലൊരുമ്മയും
കരച്ചിലിൽ മങ്ങിയാ കഴ്ചയിലൊരു
പുളിവാറിൻ ചടുല താളവും , കാതിൽ
ഒരു മുരളിച്ചയായി.
നിന്റെ ആദ്യ ചുംബനം കൈപ്പായി
മനതാരിൽ വെറുപ്പിൻ നിഴലായി
ഒരു ഉണങ്ങാ മുറിവിന്റെ വടുപോലെ
എന്നിൽ പാടു കെട്ടി ,
സർപ്പക്കാവിലെ ഉറയലിൽ ഒരു നാഗമായി
ശൽക്കങ്ങളില്ലാ നാഗമായി ,
പരകായ പ്രവേശമായി , ഉടലുവേണ്ടാ
ഈ യാത്ര ഒരു മാത്ര അറിയാത്ത യാത്ര .
ഉടഞ്ഞ ചില്ലുകൾ വാരികൂട്ടുമ്പോൾ കൈകൾ മുറിയും......
മറുപടിഇല്ലാതാക്കൂഓർമ്മകളെ തലോലിക്കുമ്പോൾ മനസും....
എങ്കിലും.. എന്നുമെൻറെ ഓർമ്മകളിൽ...
നിറമേകുന്നു എൻറെ ബാല്യകാലം ....
വരികൾ നന്നായിട്ടുണ്ട് അമ്മുസാ
ഉണങ്ങാത്ത മുറിവിന്റെ പാടുകള്‍...
മറുപടിഇല്ലാതാക്കൂ